Skip to main content
Delhi

 india-building

വന്‍കിട നിര്‍മാണങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിയില്‍ ഇളവു നല്‍കിയ കേന്ദ്ര വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണ്‍ റദ്ദാക്കി.വന്‍കിട നിര്‍മ്മാണങ്ങള്‍ക്കായി പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന 2016ലെ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനമാണ് റദ്ദാക്കിരിക്കുന്നത്.   
 

 

20,000 മുതല്‍ 1,50,000 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള കെട്ടിടങ്ങള്‍ക്കാണ് കേന്ദ്രം ഇളവ് നല്‍കിയിരുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉടലെടുത്ത മാന്ദ്യം മറികടക്കാനായിരുന്നു അന്ന് വിജ്ഞാപനം പുറത്തിറക്കിയത്. എന്നാല്‍ ഇതിന്റെ  മറവില്‍ അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നതായി ട്രൈബ്യൂണലിന് പരാതികള്‍ ലഭിച്ചിരുന്നു.

 

ഇതോടെ കേന്ദ്ര വിജ്ഞാപനപ്രകാരം അനുസരിച്ച് തുടങ്ങിയ എല്ലാ നിര്‍മ്മാണങ്ങളും നിര്‍ത്തിവെക്കേണ്ട സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. പരിസ്ഥിതിയെ തകര്‍ത്തുകൊണ്ടുള്ള ഒരു നിര്‍മ്മാണവും പാടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ്  ട്രൈബ്യൂണല്‍ വിധി വന്നിരിക്കുന്നത്.