ഗുഡ്ഗാവിലെ റയാന്‍ സ്‌കൂളില്‍ ഏഴ് വയസ്സുകാരന്‍ പ്രത്യുമാന്‍ താക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റം സമ്മതിക്കാന്‍ പോലീസ് തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് നേരത്തെ അറസ്റ്റിലായ സ്‌കൂള്‍ ബസ് ജീവനക്കാന്‍ അശോക് കുമാര്‍.അറസ്റ്റിലായി 75 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. അശോകിന്റെ ആരോഗ്യനില വളരെ മോശമാണ്.
കുറ്റസമ്മതത്തിനായി പോലീസ് തന്റെ ഭര്‍ത്താവിനെ തലകീഴായി കെട്ടിത്തൂക്കിയെന്നും, ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ടുവെന്നും അശോകിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. അശോക് കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും കോടതിയില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.
പോലീസ് അന്വേഷണത്തിനെതിരെ നിരവധി കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സി.ബി.ഐ കേസ് ഏറ്റെടുക്കുകയും റയാന്‍ സ്‌കൂളിലെ തന്നെ പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ സംഭവത്തില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

