ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി. വ്യാഴാഴ്ച ഡല്‍ഹി സെക്രട്ടറിയേറ്റിനു മുന്‍പില്‍നിന്ന് മോഷണം പോയ നീല വാഗണ്‍ ആര്‍കാറാണ് ഗാസിയാബാദില്‍നിന്ന് ശനിയാഴ്ച രാവിലെ കണ്ടെത്തിയത്. കാര്‍ ഡല്‍ഹി പൊലീസിനു കൈമാറുമെന്ന് ഗാസിയാബാദ് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. നീല മാരുതി വാഗണ്‍ ആര്‍ കാറാണ് മേഷ്ടിക്കപ്പെട്ടക്കപ്പെട്ടിരുന്നത്.
തന്റെ കാര്‍ മോഷ്ടിക്കപ്പെട്ടത് സംസ്ഥാനത്തിന്റെ ക്രമ സമാധാന നിലയുടെ പരാജയമാണെന്നുകാട്ടി കെജ്‌രിവാള്‍ ലഫ്. ഗവര്‍ണര്‍ അനില്‍ ബയ്ജാലിന് കത്തെഴുതിയിരുന്നു. സെക്രട്ടറിയേറ്റിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മുഖ്യമന്ത്രിയുടെ കാര്‍ മോഷണം പോകുകയാണെങ്കില്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ കാര്‍ മോഷണം പോയത് വലിയ ചര്‍ക്കകള്‍ക്ക് വഴി വച്ചിരുന്നു.
ആംആദ്മി പാര്‍ട്ടിയുടെ വി.ഐ.പി വിരുദ്ധ സംസ്‌കാരത്തിന്റ പ്രതീകമായിട്ടാണ് ഈ കാറിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കാര്‍ തിരിച്ചേല്‍പ്പിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പാര്‍ട്ടിയുടെ ഹരിയാന കണ്‍വീനര്‍ നവീന്‍ ജയ്ഹിന്ദ് പറഞ്ഞിരുന്നു.
Also Read
അരവിന്ദ് കെജ്‌രിവാളിന്റെ മോഷണം പോയ കാര്‍ തിരിച്ചേല്‍പ്പിക്കുന്നവര്‍ക്ക് പാരിതോഷികം
http://lifeglint.com/content/newsindia/1710137/aap_announces_reward_sto…