Skip to main content
Delhi

 air_india

സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വാങ്ങാന്‍ ആളുണ്ടെങ്കില്‍ എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ ഒരുക്കമാണെന്ന് കേന്ദ്രം വ്യക്തമാക്കിയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

 

നിലവില്‍ 52000 കോടി രൂപയോളം കടമുണ്ട് എയര്‍ ഇന്ത്യക്ക്, ഇത് ഓരോ വര്‍ഷവും 4000 കോടി വീതം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയെ കൈവിടാന്‍ കേന്ദ്രം തയ്യാറെടുക്കുന്നത്. സ്വകാര്യവല്‍ക്കരണം ഉള്‍പ്പെടെ പല മാര്‍ഗങ്ങള്‍ നോക്കിയതിനു ശേഷമാണ് ഇപ്പോള്‍ ഉപേക്ഷിക്കലിലേക്കെത്തിയിരിക്കുന്നത്.


എന്നാല്‍ വന്‍ കടബാധ്യതയുള്ള എയര്‍ ഇന്ത്യയെ ആര് ഏറ്റെടുക്കുമെന്നതില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. നേരത്തെ എയര്‍ ഇന്ത്യ ഓഹരി വാങ്ങാന്‍ ടാറ്റാ ഗ്രൂപ്പ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.