Delhi
ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ മഹാത്മാ ഗാന്ധിയുടെ ചെറുമകനും പശ്ചിമബംഗാള്‍ ഗവര്ണറുമായിരുന്ന ഗോപാല്‍ കൃഷ്ണഗാന്ധി പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാകും.ഇന്ന് ചേര്‍ന്ന 18 പ്രതിപക്ഷ പാര്‍ട്ടി കളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ എതിരഭിപ്രായമുണ്ടായിരുന്ന ജെ.ഡി.യുവും യോഗത്തില്‍ പങ്കെടുത്തിരുന്നു . പ്രതിപക്ഷത്തെ 18 പാര്‍ട്ടികളും ഒറ്റസ്വരത്തിലായാണ് ഗോപാല്‍ കൃഷ്ണഗാന്ധിയുടെ പേരെ മുന്നോട്ട് വച്ചത്. മുന്‍പ് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടും അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു

