Skip to main content

Kerala State Film Awardsകഴിഞ്ഞ വര്‍ഷത്തെ മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിന് കേരള ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. ജനുവരി 31 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തിയതി.

 

2013 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, ഹ്രസ്വകഥാ ചിത്രങ്ങള്‍, 2013-ല്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ വന്ന ചലച്ചിത്ര സംബന്ധിയായ ലേഖങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.

 

അപേക്ഷാ ഫോറവും നിബന്ധനകളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. അക്കാദമി വെബ്സൈറ്റില്‍ നിന്ന്‍ ഡൌണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. പൂരിപ്പിച്ച അപേക്ഷ ജനുവരി 31-ന് അഞ്ചു മണിക്കു മുമ്പ് അക്കാദമി ഓഫീസില്‍ ലഭിക്കണം.