കൊറിയന്‍ പടങ്ങളാണ് മലയാളത്തിലെ ന്യൂജനറേഷന്‍ സംവിധായകരുടെ പ്രചോദനങ്ങളില്‍ ഒന്ന്‍ എന്നൊരു നസ്യം നിലവിലുണ്ട്. അതെന്തായാലും സംവിധായകന്‍ സുജിത് എസ്. നായരുടെ പുതിയ സിനിമ ‘ഒരു കൊറിയന്‍ പടം’ വിഷയമാക്കുന്നത് മലയാള സിനിമയിലെ ഈ ട്രെന്‍ഡ് തന്നെയാണ്. അഞ്ച് സംവിധായകര്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
അഭിനേതാവ് എന്ന നിലയില്‍ തന്നെ തിരക്കേറിയ ഷട്ടര്‍ സംവിധായകന്‍ ജോയ് മാത്യൂ, ലിജോ ജോസ് പെല്ലിശ്ശേരി, സജി സുരേന്ദ്രന്‍ എന്നിവര്‍ തങ്ങളായി തന്നെയാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. എം.എ നിഷാദ്, ശ്യാം മോഹന്‍ എന്നിവരാണ് സിനിമയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് രണ്ട് സംവിധായകര്‍.

ഒരു കൊറിയന്‍ സിനിമ പ്രചോദനമാക്കി മലയാള സിനിമ പിടിക്കാനിറങ്ങിയവര്‍ നേരിടുന്ന പ്രശ്നങ്ങളാണ് നര്‍മ്മത്തില്‍ ചാലിച്ച് ഈ ചിത്രം പറയുന്നത്. മഖ്ബൂല്‍ സല്‍മാന്‍, മിത്ര കുര്യന്‍ എന്നിവര്‍ക്കൊപ്പം കൊറിയന്‍ നടന്‍ ജുവാങ്ങ്ജുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
