നഴസുമാരുടെ സമരം : ഹൈക്കോടതിയുടെ ചര്‍ച്ച പരാജയം

Glint staff
Wed, 19-07-2017 07:20:07 PM ;
Kochi

nurses strke

ശമ്പളവര്‍ധന ആവശ്യപ്പെട്ടു സമരം നടത്തുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുമായും ആശുപത്രി മാനേജ്മന്റ് പ്രധിനിധികളുമായും  ഹൈക്കോടതിയുടെ മീഡിയേഷന്‍കമ്മിറ്റി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സുപ്രീം കോടതി ഉത്തരവനുസരിച്ച് മിനിമം വേതനം 20000 രൂപയാക്കേണമെന്ന നിലപാടില്‍ നഴ്‌സുമാര്‍ ഉറച്ചുനിന്നു .എന്നാല്‍  സ്വാകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ഇതംഗീകരിക്കാതെ വന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

 

ഇതിനെ തുടര്‍ന്ന് വ്യഴാഴ്ച  കൂട്ട അവധിയെടുത്തു പ്രതിഷേധിക്കുമെന്ന് നഴ്‌സുമാര്‍ പറഞ്ഞു .  മൂന്നിലൊന്നു നഴ്‌സുമാര്‍ മാത്രമേ അന്ന് ജോലിക്ക് പോകുകയൊള്ളൂ, എന്നാല്‍ അത്യാഹിത വിഭാഗത്തെ തടസപ്പെടുത്തുന്ന ഒരു നടപടിയും ഉണ്ടാവില്ലെന്നും അവര്‍പറഞ്ഞു.

 

തങ്ങള്‍ക്ക് ലഭ്യമാകുന്ന ജീവനക്കാരെ വച്ച് ആശുപത്രിതുറന്നു പ്രവര്‍ത്തിപ്പിക്കുമെന്നും , ശമ്പളത്തിന്റെ കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും മാനേജ്മന്റ് പ്രതിനിധികള്‍ പറഞ്ഞു.

നാളെ മുഖ്യമന്ത്രിയുടെ മധ്യസ്ഥതയിലും ഇരു കൂട്ടരുമായി ചര്‍ച്ച നടക്കുന്നുണ്ട്

 

Tags: