Delhi
എന്‍ ഡി എ യുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി, എല്‍.കെ അഡ്വാനി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമര്‍പ്പണം .
താന്‍ പ്രസിഡന്റ് ആയാല്‍ ആ പദവിയോടു ആത്മാര്‍ത്ഥമായ കൂറുപുലര്‍ത്തും.രാഷ്ട്രീയം മറന്നുള്ള പ്രവത്തനമായിരിക്കും തന്റേത്.ബീഹാര്‍ ഗവര്‍ണര്‍ ആയതില്‍ പിന്നെ യാതൊരുവിധ രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തിയിരുന്നില്ല.രാഷ്ട്രപതി പദം രാഷ്ട്രീയത്തിനതീതമാണ്.തന്നെ പിന്തുണക്കുന്ന എല്ലവരോടും വളരെയധികം നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു

