Delhi
എന്‍ ഡി എയു ടെ രാഷ്ട്ര പതിസ്ഥാനാര്‍ത്തിയായി ബീഹാര്‍ ഗവര്‍ണ്ണര്‍ രാംനാഥ് കോവിന്ദിനെപ്രഖ്യാപിച്ചു. ബി ജെ പി അധ്യക്ഷന്‍ അമിത്ഷായാണ് പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനുശേഷമാണ് പ്രഖ്യാപനം വന്നത്.നിലവില്‍ ബിഹാര്‍ ഗവര്‍ണ്ണറാണദ്ദേഹം.മാത്രമല്ല കാണ്‍പൂരിലെ ഒരു ദലിത് നേതാവാണ് രാംനാഥ് കോവിന്ദ്.
1945 ഒക്ടോബര്‍ ഒന്നിന് കാന്‍പൂരിലാണ് രാംനാഥ് കോവിന്ദ് ജനിച്ചത്.നിയമ ബിരു ധാരിയായ അദ്ദേഹം 16 വര്‍ഷംഡല്‍ഹി ഹൈക്കോടതിയിലും പിന്നീട് സുപ്രിം കോടതിയിലും പ്രാക്ടീസ് ചെയ്തു. ഉത്തര്‍പ്രദേശില്‍നിന്ന് രാജ്യസഭയിലേക്ക് രണ്ടുവട്ടം (1994-2000), (2000-2006) തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍ പ്രതിപക്ഷം ഈ തീരുമാനത്തോട് പ്രതികൂലമായാണ് പ്രതികരിച്ചിരിക്കുന്നത്.

