Skip to main content
Delhi
മരട് ഫ്ലാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ ഹാജരാകില്ല. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് സര്‍ക്കാറിന് വേണ്ടി ഹാജരാകുന്നത്. ഹരീഷ് സാല്‍വെയുമായി ചീഫ് സെക്രട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ മാസം ഇരുപതിനകം ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കി ഇന്ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാവണം എന്നാതായിരുന്നു സുപ്രിം കോടതിയുടെ അന്ത്യശാസനം.അതിനാല്‍ തന്നെ സുപ്രിം കോടതിയിൽ ഇന്ന് ചീഫ് സെക്രട്ടറി ഹാജരാവുമ്പോൾ ഒരേ സമയം ആശങ്കയിലും പ്രതീക്ഷയിലുമാണ് ഫ്ലാറ്റുടമകൾ. വിധി നടപ്പാലാക്കാനുള്ള നടപടികള്‍ ആരംഭിച്ചു എന്നാകും ചീഫ് സെക്രട്ടറി കോടതിയെ ബോധിപ്പിക്കുക. കോടതിയില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫ്ലാറ്റുടമകള്‍.