ധനകാര്യ മന്ത്രി കെ.എം മണി കോഴ വാങ്ങിയെന്ന് ആരോപിച്ച ആര്‍. ബാലകൃഷ്ണ പിള്ളയെ യു.ഡി.എഫില്‍ നിന്നും പുറത്താക്കണമെന്ന് കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് യോഗം ഉടൻ ചേര്‍ന്നേക്കും.
ബാറുടമസ്ഥ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശുമായി പിള്ള നടത്തിയ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് ബാര്‍ കോഴ പ്രശ്നം വീണ്ടും യു.ഡി.എഫ് രാഷ്ട്രീയത്തെ കലക്കുന്നത്. യു.ഡി.എഫില്‍ നിന്ന്‍ പുറത്താക്കിയാലും പ്രശ്നമില്ലെന്ന നിലപാടിലാണ് പിള്ള. പുറത്താക്കിയാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും പിള്ള ചൊവ്വാഴ്ച പറഞ്ഞു.
ബാറുടമകള്‍ക്ക് പുറമേ, സ്വര്‍ണ്ണവ്യാപാരികളില്‍ നിന്നും അരിമില്‍ ഉടമകളില്‍ നിന്നും മാണി കോഴ വാങ്ങിയതായി സംഭാഷണത്തില്‍ പറഞ്ഞിട്ടുണ്ട്. സെപ്തംബര്‍ 28-നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടപ്പോഴാണ് ഈ വിവരങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചതെന്നും പിള്ള വ്യക്തമാക്കി. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു എന്ന പിള്ളയുടെ സംഭാഷണത്തിലെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി നിഷേധിച്ചിരുന്നു.