Skip to main content

തമിഴ്-മലയാള ചലച്ചിത്ര താരം ഇനിയയുടെ വീട്ടില്‍ നിന്ന് 10 പവനും അഞ്ച് ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയിലായി. ഇനിയയുടെ സഹോദരി സ്വാതിയുടെ പ്രതിശ്രുതവരന്‍ ഷെബിനും സുഹൃത്തുമാണ് പോലീസ് പിടിയിലായത്.

 

ഇനിയയുടെ സഹോദരിയുമായി പ്രണയത്തിലായിരുന്ന ഷെബിന്‍ ഇനിയയുടെ വിടുമായുള്ള ബന്ധം മുതലെടുത്താണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് അറിയിച്ചു. വീട്ടിലെ നിത്യസന്ദർശകനായിരുന്നു ഷെബിന്‍. വീട്ടിലെ അംഗങ്ങള്‍ സിനിമ കാണുന്നതിനായി പോയ സമയത്ത് ഷെബിനും സംഘവും വീട്ടിലെത്തി കതക് തുറന്ന് അകത്തുകയറി അഞ്ചു ലക്ഷം രൂപ മോഷ്ടിക്കുകയായിരുന്നു.

 

സിനിമ കാണാനുള്ള ടിക്കറ്റ് എടുത്തു നല്‍കിയത് ഷെബിനായിരുന്നു. പിന്നീട് വീട്ടിലെ അംഗങ്ങളെ തിയേറ്ററില്‍ എത്തിച്ചശേഷം ഷെബിന്‍ തിരികെയെത്തി മോഷണം നടത്തുകയായിരുന്നു. ഇയാളേയും കൂട്ടാളിയേയും ഇന്നലെ തമ്പാനൂർ സി.ഐ കമറുദ്ദീനും കരമന എസ്.ഐ സി മോഹനനും ചേർന്ന് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ട്.