Skip to main content
കണ്ണൂര്‍

 

കണ്ണൂരില്‍ വച്ച് നടന്ന പോലീസ് കായികമേളയുടെ സമാപനചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ കല്ലെറിഞ്ഞ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എം.എല്‍.എമാരായ സി കൃഷ്ണന്‍ കെ.കെ നാരായണന്‍ എന്നിവരെ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. 1004 പേരാണ് പ്രതികളായി കുറ്റപത്രത്തിലുള്ളത്.

 

പ്രതികളില്‍ 144 പേരെ മാത്രമാണ് ഇതേ വരെ തിരിച്ചറിയാനായതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇവരില്‍ 100 പേരുടെ അറസ്റ്റു രേഖപ്പെടുത്തിയിട്ടുണ്ട്. പേരെ പിടികിട്ടിയിട്ടില്ല. എം.എല്‍.എമാരെ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റുചെയ്തിട്ടില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു.

 

2013 ഒക്ടോബര്‍ 27നാണ് കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകരുടെ ഉപരോധത്തനിടെയുണ്ടായ കല്ളേറില്‍ പരിക്കേറ്റത്. കണ്ണൂരില്‍ നടന്ന പോലീസ് കായികമേളയുടെ സമാപനം ഉദ്ഘാടനം ചെയ്യാനത്തെിയതായിരുന്നു മുഖ്യമന്ത്രി. കല്ല് കാറിന്‍റെ ചില്ല് തുളച്ച് മുഖ്യമന്ത്രിയുടെ നെറ്റിയില്‍ പതിക്കുകയായിരുന്നു. മുഖ്യമന്ത്രിയോടൊപ്പം കാറില്‍ മന്ത്രി കെ.സി ജോസഫ്, കോണ്‍ഗ്രസ് നേതാവ് ടി. സിദ്ധീഖ് എന്നിവരുമുണ്ടായിരുന്നു.