Skip to main content
കോതമംഗലം

കോതമംഗലത്ത് പുഴയിൽ മൂന്നു കുട്ടികൾ മുങ്ങി മരിച്ചു. ആലപ്പുഴ കിഴക്കേ കടങ്ങല്ലൂർ സ്വദേശികളായ അഭിജിത്ത്,​ കൃഷ്ണേന്ദു,​ ജിത്തു എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ഇടമലയാർ പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. അഭിജിത്തും ജിത്തുവും മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ഇറങ്ങിയ കൃഷ്ണേന്ദവും ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.