Skip to main content
കൊച്ചി

 

മധ്യകേരളത്തില്‍ പാചക വാതക വിതരണം പ്രതിസന്ധിയിലായി. കൊച്ചിയില്‍ പാചകവാതകവിതരണം പൂര്‍ണ്ണമായും നിലച്ചു. ട്രക്കുടമകളും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഉദയംപേരൂര്‍, ഇരുമ്പനം, അമ്പലമുകള്‍ പ്ലാന്റുകളില്‍നിന്ന് സിലിണ്ടര്‍ വിതരണം സ്തംഭനത്തിലായതിനെ തുടര്‍ന്നാണിത്. മെയ് 3-ന് ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ട്രക്ക് തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിച്ചിരുന്നു.

 

മെയ് 20 മുതല്‍ ഇത് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇത് നല്‍കാത്തതിനാല്‍ തൊഴിലാളികള്‍ കഴിഞ്ഞ നാല് ദിവസമായി നിസഹകരണ സമരത്തിലാണ്. ഉദയംപേരൂർ ഐ.ഒ.സി ബോട്ട്ലിംഗ് പ്ളാന്റിൽ നിന്ന് ഇന്നലെ വൈകിട്ടുവരെ 13 ലോഡ് എൽ.പി.ജിയാണ് പുറത്തുപോയത്. അമ്പലമേട് എൽ.പി.ജി പ്ളാന്റുകളിലും ഇതേ അവസ്ഥ തുടരുന്നു. അടുത്ത ദിവസങ്ങളിൽ ഇതുമൂലം എൽ.പി.ജിക്ക് കടുത്ത ക്ഷാമം നേരിടും