Skip to main content
കോട്ടയം

Anto Antonyതനിക്കും കുടുംബത്തിനും വധഭീഷണിയെന്ന് പത്തനംതിട്ടയില്‍ വിജയിച്ച ആന്റോ ആന്റണി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കോട്ടയം എസ്.പിക്കും അദ്ദേഹം പരാതി നല്‍കി. ഇതേത്തുടര്‍ന്ന് ആന്റോ ആന്റണിയുടെ കഞ്ഞിക്കുഴിയിലെ വീടിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. എം.പി.യുടെ സഹോദരങ്ങളുടെ മൂന്നിലവിലെ വീടുകള്‍ക്കും പോലീസ്‌ കാവലുണ്ട്.

 

തനിക്കും കുടുംബത്തിനും ക്വട്ടേഷന്‍ സംഘത്തിന്റെ വധഭീഷണിയുണ്ടെന്നാണ് ആന്റോ ആന്റണിയുടെ പരാതി. തെരഞ്ഞെടുപ്പിന് ശേഷം തന്നെ വധിക്കാനായി മണ്ഡലത്തില്‍ ഗുണ്ടാസംഘം എത്തിയെന്ന വിവരം പൊലീസാണ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷയ്ക്കായി പോലീസ് വീട്ടിലെത്തിയെങ്കിലും ഒഴിവാക്കുകയായിരുന്നു എന്നും അദ്ദേഹം അറിയിച്ചു.

 

തെളിവുസഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്. എന്നാല്‍ ആരാണ് ക്വട്ടേഷന്‍സംഘത്തെ അയച്ചതെന്ന വിവരം മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ ആന്റോ ആന്‍റണി തയ്യാറായില്ല. കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ലാദപ്രകടനം നടത്തവെ ഈരാറ്റുപേട്ടയില്‍ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.