Skip to main content
തിരുവനന്തപുരം

 

കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉടന്‍ പുനഃസംഘടിപ്പിക്കണമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. താഴെത്തട്ടിലെ സംഘടനാ ദൗര്‍ബല്യം ലോക്സഭ തെരഞ്ഞെടുപ്പില്‍ വ്യക്തമായിരുന്നു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും അദ്ദേഹം പറഞ്ഞു.

 

യു.പി.എ സര്‍ക്കാരിന്റെ കോട്ടങ്ങളാണ് മാധ്യമങ്ങള്‍ കൂടുതലും ഉയര്‍ത്തിക്കാണിച്ചത്. വിലവര്‍ധന, ആധാര്‍ കാര്‍ഡ്, ഇന്ധനവില എന്നീ പ്രശ്നങ്ങളെല്ലാം ഉയര്‍ത്തികാട്ടി മാധ്യമങ്ങള്‍ വന്‍ വാര്‍ത്തകളാക്കി. കേരളത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയെങ്കിലും കോട്ടങ്ങള്‍ വ്യക്തമാക്കാനാണ് മാധ്യമങ്ങള്‍ താല്‍പ്പര്യം കാണിച്ചതെന്നും ഈ പ്രതികൂല ഘടകങ്ങളെല്ലാം അതിജീവിച്ചാണ് യു.ഡിഎ.ഫ് 12 സീറ്റ് നേടിയതെന്നും മുരളീധരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.