Skip to main content
തിരുവനന്തപുരം

 

പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ നടക്കുമ്പോള്‍ കേരളത്തില്‍ ഇരുമുന്നണികള്‍ക്കും 10 വീതം സീറ്റുകള്‍ ലഭിക്കുമെന്ന് എന്‍.ഡി.ടി.വി നടത്തിയ എക്‌സിറ്റ് പോള്‍ റിപ്പോര്‍ട്ട്‌. നേരത്തെ പുറത്ത് വന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം യു.ഡി.എഫിന് ആയിരുന്നു മുന്‍തൂക്കം.



നേരത്തെ ടൈംസ് നൗ പുറത്ത് വിട്ട എക്‌സിറ്റ് പോള്‍ ഫലപ്രകാരം യു.ഡി.എഫിന് കേരളത്തില്‍ 18 സീറ്റുകളാണ് ലഭിക്കുമെന്ന് പറഞ്ഞിരുന്നത്. എല്‍.ഡി.എഫ് രണ്ട് സീറ്റില്‍ ഒതുങ്ങുമെന്നും റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. സി.എന്‍.എന്‍-ഐ.ബി.എന്‍ സര്‍വ്വേയില്‍ യു.ഡി.എഫ് 11 മുതല്‍ 14 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. എല്‍.ഡി.എഫ് 6 മുതല്‍ 9 വരെ സീറ്റില്‍ ഒതുങ്ങും.

 

പത്ത് വര്‍ഷത്തെ യുപിഎ ഭരണത്തിന് വിരാമമിട്ട് എന്‍.ഡി.എ അധികാരത്തിലേറുമെന്ന പ്രവചനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുമിടെ എല്ലാ കണ്ണുകളും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയിലേക്കാണ്. എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ തികഞ്ഞ ആത്മവിശ്വാസത്തിലായ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുടെ തിരക്കിലാണ്. അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ശരാശരി എടുത്താല്‍ കോണ്‍ഗ്രസിന് സാധ്യതയുള്ളത് 105 സീറ്റുകള്‍ മാത്രമാണ്