ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബൂത്തുകളിൽ കള്ളവോട്ട് നടന്നതിന് തെളിവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നളിനി നെറ്റോ. പരാതിയുണ്ടായ ബൂത്തുകളില്‍ കള്ളവോട്ട് തടയുന്നതിന് വേണ്ടിയുള്ള സംവിധാനം ഒരുക്കിയിരുന്നുവെന്നും കൂടാതെ കേന്ദ്ര സേനയെ വിന്യസിച്ചിരുന്നുവെന്നും ഇനിയും കള്ളവോട്ടിനെക്കുറിച്ച് പറയുന്നതില്‍ കാര്യമില്ലയെന്നും പരാതിയുള്ളവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും നളിനി നെറ്റോ പറഞ്ഞു.
സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും 56 നിരീക്ഷകരുടെ മേൽനോട്ടത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നതെന്നും. സംസ്ഥാനത്തു ആകെ 7600 കൗണ്ടിംഗ് ഉദ്യോഗസ്ഥരാണ് ഉള്ളതെന്നും ആദ്യം എണ്ണുന്നതു പോസ്‌റ്റല്‍ ബാലറ്റുകളായിരിക്കുമെന്നും നളിനി നെറ്റോ പറഞ്ഞു. ഇതിനിടയില്‍ വോട്ടെണ്ണല്‍ ദിവസം കേരളത്തില്‍ സ്ഫോടനങ്ങളടക്കമുള്ള അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. അക്രമസാധ്യത കണക്കിലെടുത്ത് പൊലീസ് സംസ്ഥാന വ്യാപകമായി സുരക്ഷ ശക്തമാക്കി.

