Skip to main content
തിരുവനന്തപുരം

km maniകസ്തൂരിരംഗൻ റിപ്പോർട്ടിലെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം)​ നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സന്ദർശിച്ചു. കെ.എം മാണിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്.

 

കസ്തൂരിരംഗൻ റിപ്പോർട്ടിലെ ആശങ്കകള്‍ വേഗം പരിഹരിക്കണം. കൂടാതെ നിയമത്തിന്‍റെ നൂലാമാലകൾ ഒഴിവാക്കി അർഹതപ്പെട്ട മലയോര കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നൽകിയിരിക്കുന്നത്. കര്‍ഷക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാര്‍ നയമാണെന്നും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്നും നേതാക്കന്മാര്‍ ആവശ്യപ്പെട്ടു.

 

കേന്ദ്രസർക്കാരിനെ ഇക്കാര്യം ബോധ്യപ്പെടുത്താനും ഡൽഹിയിൽ എത്തി കേന്ദ്രമന്ത്രിമാരുമായി ചർച്ച നടത്തുന്നതിനും മന്ത്രി കെ.സി. ജോസഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചതായി എം.എല്‍.എമ്മാര്‍ പറഞ്ഞു.

Tags