Skip to main content

Ann-Augustineചലച്ചിത്രതാരം ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി.ജോണും വിവാഹിതരായി. ചേര്‍ത്തല മരുത്തോര്‍വട്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ഫെബ്രുവരി 2-ന് നടന്ന മിന്നുകെട്ടിന് ജോമോന്റെ സഹപാഠികളായ അഞ്ച് വൈദികരാണ് കാര്‍മികത്വം വഹിച്ചത്.


 
തണ്ണീര്‍മുക്കം മരുത്തോര്‍വട്ടം തോട്ടുങ്കല്‍ ജോണ്‍-മറിയാമ്മ ദമ്പതികളുടെ മൂത്തമകനാണ്‌ ജോമോന്‍. പ്രശസ്‌ത ചലച്ചിത്രതാരം കോഴിക്കോട്‌ താമരശേരി കുന്നുംപുറത്ത്‌ (ബദ്‌ലഹേം) പരേതനായ അഗസ്‌റ്റിന്റേയും ആന്‍സിയുടേയും മകളാണ്‌ ആന്‍ അഗസ്‌റ്റിന്‍.

 

രണ്ടു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇവരുടെ വിവാഹം. വിവാഹച്ചടങ്ങില്‍ നിരവധി ചലച്ചിത്ര താരങ്ങളും സിനിമാ രംഗത്തെ പ്രമുഖരും രാഷ്ട്രിയ രംഗത്തുള്ളവരും പങ്കെടുത്തു. ഫെബ്രുവരി മൂന്നിന് ജോമോന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍വച്ച് സിനിമാരംഗത്തുള്ളവര്‍ക്കായി നടത്തും.

 

രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിന്റെ ക്യാമറാമാനായ ഷൈജു കാലിദിന്‍റെ അസിസ്റ്റന്റായാണ് ജോമോന്‍ കരിയര്‍ ആരംഭിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി യിലൂടെയാണ് ആന്‍ മലയാളത്തിന്‍റെ പ്രിയപ്പെട്ട നായികയായത്.