ജമാഅത്തെ ഇസ്ലാമി ന ദേശവിരുദ്ധ ചിന്തകള്‍ പ്രോത്സാഹിപ്പികുന്നുണ്ടോയെന്ന്‍ നിരീക്ഷിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍പെട്ടാല്‍ നിരോധിക്കാന്‍ നടപടിയെടുക്കുമെന്നും ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി മേരി ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
സര്‍ക്കാര്‍ സംവിധാനത്തിലെയോ ജുഡീഷ്യറിയുടെയോ സ്‌ഥാനമാനങ്ങള്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ വഹിക്കരുതെന്നും അവ ഉപേക്ഷിക്കണമെന്നും ഭരണഘടന നിഷ്‌കര്‍ഷിക്കുന്നു. ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളില്‍ അല്ലാതെ അനിസ്ലാമികമായ കോടതികളെ സമീപിക്കരുതെന്നും 1957-ലെ ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന അനുശാസിക്കുന്നെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ സംഘടനയുടെ പ്രവര്‍ത്തനം സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും പോലീസിന്‍റെ അന്വേഷണത്തില്‍ സംഘടനയുടെ പ്രവര്‍ത്തനം രാജ്യദ്രോഹപരമാണെന്നോ പ്രസിദ്ധീകരണങ്ങള്‍ ദേശവിരുദ്ധ ചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്നോ ഉള്ള നിഗമനത്തില്‍ എത്താന്‍ പര്യാപ്‌തമായ തെളിവുകളോന്നും ലഭിച്ചിട്ടില്ലെന്ന്‍ സര്‍ക്കാര്‍ വിശദീകരിച്ചു.
ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരണങ്ങള്‍ പരിശോധനയ്‌ക്ക് വിധേയമാക്കിയതായും പ്രസിദ്ധീകരിച്ച 14 പുസ്തകങ്ങള്‍ നിരോധിക്കാന്‍ നിയമ നടപടിയാരംഭിച്ചതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചി സ്വദേശി അബ്ദുള്‍ സമദ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ ഈ സത്യവാങ്മൂലം