Skip to main content
തിരുവനന്തപുരം

legislature1കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍  കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ സംസ്ഥാന നിയമസഭ നാളെ ചര്‍ച്ച നടത്തും. പ്രത്യേക പ്രമേയമായി പരിഗണിച്ച് ചട്ടം 130 പ്രകാരം ഒന്നര മണിക്കൂര്‍ ചര്‍ച്ച ആയിരിക്കും നാളെ നടക്കുക.

 

പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്‍റെ പുതിയ നിലപാടില്‍ പ്രതിഷേധിച്ച് ഇന്നു  പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തി.  പ്രതിപക്ഷ എം.എല്‍.എമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. കേന്ദ്രത്തിന്‍റ നിലപാട് സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ ബഹളം.

 

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ച നടത്തുന്നത്. പരിസ്ഥിതിലോല വില്ലേജുകള്‍ സംബന്ധിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.