Skip to main content
തൃശൂര്‍

കോടിയേരി ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പ്രതികളെ കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. പ്രതികള്‍ ജയിലിലെ ചട്ടങ്ങള്‍ പാലിക്കുന്നില്ല എന്ന പരാതിയെ തുടര്‍ന്ന്‍ ജയില്‍ സൂപ്രണ്ടിന്‍റെ  നിര്‍ദേശ പ്രകാരം ഒമ്പത് പ്രതികള്‍ക്കെതിരെയും ചട്ടലംഘനത്തിന് കേസെടുത്തു.

 

വിയ്യൂര്‍ ജയിലില്‍ പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്നലെ സി.പി.ഐ.എം. നേതാക്കള്‍ ജയിലിലെത്തി പ്രതികളെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ആര്‍ക്കും കാര്യമായ പരിക്കില്ലെന്നു കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും പ്രതികളെ വ്യാഴാഴ്ച രാത്രിയോടെയാണ് വിയ്യൂര്‍ ജയിലില്‍ എത്തിച്ചത്. ജയിലിലെത്തിയ ശേഷം തുടര്‍ നടപടികളുടെ ഭാഗമായി പരിശോധന നടത്തുമ്പോള്‍ പ്രതികള്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചുവെന്നും ഇതിന്‍റെ ഭാഗമായി ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.

 

ഇവര്‍ പ്രശ്‌നങ്ങളുണ്ടാക്കി സമ്മര്‍ദ്ദതന്ത്രത്തിനൊരുങ്ങുകയാണെന്നാണ് ജയില്‍ അധികൃതരുടെ വാദം.വ്യാഴാഴ്ച രാത്രി ഇവരെ ഒമ്പത് പേരെയും ഒറ്റ സെല്ലില്‍ തന്നെയാണ് പാര്‍പ്പിച്ചത്. ഇന്നലെ രാവിലെ സൂപ്രണ്ടടക്കമുള്ള ഉന്നത ജയില്‍ ഉദ്യോഗസ്ഥരെത്തിയ ശേഷം ഇവരെ പ്രത്യേകം പ്രത്യേകം സെല്ലുകളില്‍ പരസ്പരം കാണാന്‍ സാധിക്കാത്തവിധം പാര്‍പ്പിക്കാന്‍ തീരുമാനിച്ചു.