Skip to main content
നെടുമ്പാശ്ശേരി

gold smugglingകൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത് പിടിച്ചു. ഡെല്‍ഹിയില്‍ നിന്നുവന്ന തൃശൂര്‍ സ്വദേശി ജെറിന്‍ തോമസ് ആണ് വെള്ളിയാഴ്ച രാത്രി ഒമ്പതര കിലോ സ്വര്‍ണവുമായി പിടിയിലായത്. ആദായ നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരമനുസരിച്ചായിരുന്നു പരിശോധന.

 

വിമാനത്താവളത്തിന് പുറത്തുവെച്ച് വാഹനം തടഞ്ഞാണ് ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഇത് തൃശൂര്‍ ഗോള്‍ഡ് എന്ന സ്ഥാപനത്തിലേക്ക് കൊണ്ടുവന്നതാണെന്ന് ജെറിന്‍ മൊഴി നല്‍കിയതായി നെടുമ്പാശേരി പോലീസ് അറിയിച്ചു. ഡെല്‍ഹിയില്‍ നിന്നും ഹരിയാനയില്‍ നിന്നും ശേഖരിച്ച സ്വര്‍ണാഭരണങ്ങള്‍ തൃശൂരിലെ സ്വര്‍ണപ്പണിശാലയിലെത്തിച്ച്‌ പുതിയ ആഭരണങ്ങളാക്കുകയായിരുന്നു ലക്ഷ്യമെന്ന്‌ മൊഴിയില്‍ വെളിപ്പെടുത്തിയതായി പോലീസ് പറയുന്നു.

 

ബെംഗലൂരു, ചെന്നൈ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചില സ്ഥാപനങ്ങളിലേക്കും സ്വര്‍ണമത്തെിക്കാന്‍ ലക്ഷ്യമിട്ടിരുന്നത് സംബന്ധിച്ച് ചില രേഖകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം.

 

നികുതി വെട്ടിച്ച് കൊണ്ടുവന്ന സ്വര്‍ണ്ണം ആലുവ ട്രഷറിയില്‍ സൂക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പിഴയുള്‍പ്പെടെ 30 ലക്ഷം രൂപ അടച്ചാല്‍ സ്വര്‍ണം വിട്ടുകൊടുക്കും. ജെറിനെ അറസ്റ്റ് ചെയ്തിട്ടില്ല.