Skip to main content
ആലപ്പുഴ

കേന്ദ്രന്ത്രി കെ.സി വേണുഗോപാലിന് നേരെ ചീമുട്ടയേറ്. ആലപ്പുഴ മണ്ണാഞ്ചേരിയില്‍ വെച്ചാണ് സംഭവം. സംഭവവുമായി ഒരു സി.പി.ഐ.എം പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായരുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് ചീമുട്ടയേറ്.

 

കെ. സി വേണുഗോപാല്‍ വരുന്നുണ്ടെന്നറിഞ്ഞ് നിരവധി സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍സ്ഥലത്ത് എത്തിയിരുന്നു. മന്ത്രി എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കിക്കുകയും ചീമുട്ടയേറ് നടത്തുകയും ചെയ്തു. വാഹനം കടന്നു പോയപ്പോള്‍ കല്ലേറും ഉണ്ടായി.

Tags