Skip to main content
തിരുവനന്തപുരം

സംസ്ഥാനത്തെ പതിനാല് തുറമുഖ ഓഫീസുകളില്‍ സോളാര്‍ പവര്‍ പാനലുകള്‍ സ്ഥാപിക്കുവാന്‍ 1.64 കോടി രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയതായി ഫിഷറീസ് - തുറമുഖ മന്ത്രി കെ.ബാബു അറിയിച്ചു. കാസര്‍ഗോഡ്, അഴീക്കല്‍, കണ്ണൂര്‍, തലശ്ശേരി, വടകര , ബേപ്പൂര്‍ , എസ്.പി.സി. ഓഫീസ് ബേപ്പൂര്‍ , എം.ഇ.ഡബ്ല്യു ബേപ്പൂര്‍ , പൊന്നാനി , കൊടുങ്ങല്ലൂര്‍ , ആലപ്പുഴ , എം.ഇ.ഡബ്ല്യു. കൊല്ലം , കൊല്ലം ആശ്രമം എന്നിവിടങ്ങളിലെ ഓഫീസുകളില്‍ 11 ലക്ഷം രൂപ വീതവും തങ്കശ്ശേരി ഓഫീസില്‍ 21 ലക്ഷവും ചെലവിട്ടാണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുക.

 

കെ.എസ്.ഇ.ബി. ഗ്രിഡില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ ഉപഭോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സോളാര്‍ പവര്‍ പാനലുകള്‍ സ്ഥാപിക്കുന്നതെന്ന് മന്ത്രി കെ. ബാബു അറിയിച്ചു.