Skip to main content
കാസര്‍ഗോഡ്‌

ദേവലോകം ഇരട്ടക്കൊലക്കേസില്‍  പ്രതി ഇമാം ഹുസൈന് (52) ഇരട്ട ജീവപര്യന്തവും ഒന്നര ലക്ഷം രൂപ പിഴയും കാസര്‍ഗോഡ് അഡിഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. കാസര്‍ഗോഡ്‌ പെര്‍ള ദേവലോകത്തെ ശ്രീകൃഷ്ണ ഭട്ട്, ശ്രീമതി ഭട്ട് ദമ്പതികളെ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവം നടന്ന്‍ 20 വര്‍ഷത്തിനുശേഷമാണ് പ്രതിയുടെ അറസ്റ്റും വിചാരണയുമുണ്ടായത്.

 

1993 ഒക്ടോബര്‍ 9-നാണ് കൊലപാതകം നടന്നത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ കര്‍ണ്ണാടകയിലെ തുംകൂര്‍ നിലമംഗലയില്‍ വെച്ച് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.വി സന്തോഷും സംഘവും 2012 ഏപ്രിലിലാണ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ നിധിയുണ്ടെന്ന് ധരിപ്പിച്ച് ഭട്ട് കുടുംബവുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് ഇമാം ഹുസൈന്‍ കൊലപാതകം നടത്തിയത്.

 

39 സാക്ഷികളെ കേസുമായി ബന്ധപ്പെട്ട് കോടതി വിസ്തരിച്ചു. 2008-ലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.