Skip to main content
കോഴിക്കോട്

പ്രമുഖ മലയാള സിനിമാ നടനും നിർമ്മാതാവും​ ചലച്ചിത്ര താരം ആൻ അഗസ്റ്റിന്റെ പിതാവുമായ അഗസ്റ്റിൻ (56)​ അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അഗസ്റ്റിന്‍ ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയമായത്.

 

നാടകത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ ഇദ്ദേഹം രഞ്ജിത്ത് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത മിഴി രണ്ടിലും എന്ന ചിത്രത്തിലൂടെ ചലച്ചിത്ര നിര്‍മാതാവായും ഇദ്ദേഹം അറിയപ്പെട്ടു. ദേവാസുരം, സദയം, ആറാം തമ്പുരാന്‍, ചന്ദ്രലേഖ, ഇന്ത്യന്‍ റുപ്പി തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍.

 

ജോയ് മാത്യു സംവിധാനം ചെയ്ത ‘ഷട്ടര്‍’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.