Skip to main content
തിരുവനന്തപുരം

സംസ്ഥാനത്ത് വെള്ളക്കരം ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ ജല അതോറിറ്റിയുടെ നിര്‍ദേശം. ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയിലാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞമാസം 30-ന് ചേര്‍ന്ന ജല അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.   ജല അതോറിറ്റി നിശ്ചയിച്ച പ്രകാരം നിരക്ക് വര്‍ധന ഉണ്ടാവില്ലെങ്കിലും നിരക്ക് കൂട്ടാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ജോസഫ് പറഞ്ഞു.

 

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കിലോ ലിറ്ററിന് നാലു രൂപയില്‍ നിന്ന് എട്ട് രൂപയാക്കണമെന്നും മിനിമം ചാര്‍ജ് 20 രൂപയില്‍ നിന്ന് 40 രൂപയാക്കണമെന്നുമാണ് ജല അതോറിറ്റിയുടെ ആവശ്യം. ഗാര്‍ഹികേതര ആവശ്യത്തിനുള്ള മിനിമം നിരക്ക് 125-ല്‍ നിന്ന് 250 രൂപയും വ്യവസായിക ആവശ്യത്തിനുള്ള മിനിമം നിരക്ക് 250-ല്‍ നിന്ന് 500 രൂപയായും ഉയര്‍ത്തണമെന്ന് ജല അതോറിറ്റി ആവശ്യപ്പെട്ടു.