Skip to main content
പത്തനംതിട്ട

ആറന്മുള വിമാനത്താവള പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ യു.ഡി.എഫ് എം.എല്‍.എ മാരുള്‍പ്പടെ 72 എം.എല്‍.എമാര്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു അയച്ചു.

 

വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍, അഹമ്മദ് കബീര്‍, പാലോട് രവി, സി.പി. മുഹമ്മദ്, എം.വി. ശ്രേയംസ് കുമാര്‍ എന്നിവരാണു നിവേദനത്തില്‍ ഒപ്പിട്ട യു.ഡി.എഫ് എം.എല്‍. എമാര്‍. ഇവരെ കൂടാതെ സംസ്കാരിക നായകര്‍, സാമൂഹ്യ, പരിസ്ഥിതി പ്രവര്‍ത്തകര്‍, തദ്ദേശവാസികള്‍ അടക്കം 1800ല്‍പരം ആളുകള്‍ നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

 

ആറന്മുള വിമാനത്താവള പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കണമെന്നും കൃഷിയാണ് നാടിനാവശ്യമെന്നും കാണിച്ചാണ് നിവേദനം തയ്യാറാക്കിയിട്ടുള്ളത്. ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ കണ്ടെത്തിയ ഭൂമിയാണ് സ്വകാര്യ വിമാനത്താവള കമ്പനിക്കു നല്‍കുന്നതെന്നാണ് ആറന്മുള സംരക്ഷണ സമിതി ആരോപിച്ചിട്ടുള്ളത്. സമിതിയുടെ നേതൃത്വത്തിലാണ് നിവേദനം അയച്ചത്.