Skip to main content
തിരുവനന്തപുരം

കവിതയിലൂടെ രാഷ്ട്രീയ-മാധ്യമ പ്രവര്‍ത്തകരെ അപഹസിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് എ.ഡി.ജി.പി ബി. സന്ധ്യക്ക്‌ സര്‍ക്കാര്‍ താക്കീത്. കേരള ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണാണ് താക്കീത് നല്‍കിയത്. സാഹിത്യ രചന തുടരാമെന്നും എന്നാല്‍ അതില്‍ ജാഗ്രത പാലിക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ സാഹിത്യ സൃഷ്ടികള്‍ നടത്തരുതെന്നും താക്കീത് നല്‍കി.

 

ഒരു വാരികയില്‍ സന്ധ്യ എഴുതിയ ‘എനിക്കിങ്ങനെയേ ആവാന്‍ കഴിയൂ’ എന്ന കവിതയാണ് വിവാദത്തിലായത്. രാഷ്ട്രീയക്കാരെയും, മാധ്യമപ്രവര്‍ത്തകരെയും വിമര്‍ശിച്ചെഴുതിയ കവിത വിവാദമായതിനെ തുടര്‍ന്ന് ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സന്ധ്യക്ക്‌ പിന്തുണയുമായി സാംസ്കാരിക പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

 

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സാഹിത്യ സൃഷ്ടി നടത്തുന്നതിന് മുന്‍‌കൂര്‍ അനുമതി ആവശ്യമില്ലെന്നുമായിരുന്നു മാത്രമാണെന്നായിരുന്നു സന്ധ്യയുടെ മറുപടി.