Skip to main content

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ രണ്ടിന് കേരള തീരത്തെത്തുമെന്ന്‍ കാലാവസ്ഥാ പഠന കേന്ദ്രം അറിയിച്ചു. ഇക്കൊല്ലം സാധാരണ രീതിയില്‍ മഴ പ്രതീക്ഷിക്കുന്നു. ദീര്‍ഘകാല ശരാശരി 98 ശതമാനമായിരിക്കും എന്നാണ് പ്രവചനം.

 

ജൂണ്‍ ഒന്നിനാണ് മണ്‍സൂണ്‍ കേരളത്തില്‍ എത്തുക പതിവ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനാണ് കാലവര്‍ഷം തുടങ്ങിയത്.

 

മണ്‍സൂണ്‍ മെയ്‌ 17-ന് ആന്തമാന്‍ കടലിലും ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങളിലും എത്തിയതായി കേന്ദ്രം അറിയിച്ചു. പ്രവചിച്ചതിനും മൂന്ന്‍ ദിവസം മുന്നായിരുന്നു ഇത്.