Skip to main content

കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ഷിന്റോ കുര്യോക്കോസ് മരിച്ചു. കേരളത്തിലെ മൂന്നാമത്തെ ഹൃദയം മാറ്റിവെക്കല്‍ ശാസ്ട്രക്രിയയായിരുന്നു ഷിന്റോയുടേത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

 

ഗുരുതരമായ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ഷിന്റോക്ക് മെയ്‌ 17-നാണ് എറണാകുളത്തെ ലിസി ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയ നടത്തിയത്. മസിത്ഷക മരണം സംഭവിച്ച ആലുവ മിറ്റത്താനിക്കല്‍ കുമാരി ജോസിന്റെ ഹൃദയമായിരുന്നു ഷിന്റോക്ക് മാറ്റിവെച്ചത്.

 

മുളന്തുരുത്തി പെരുമ്പിള്ളി കാട്ടുപാടത്ത് കുര്യാച്ചന്റെയും ഷീലയുടെയും മകനാണ്. ഷിന്റോയുടെ സംസ്‌കാരം വൈകീട്ട് മൂന്നിന് നടക്കും.