കോഴിക്കോട്: കുടുംബശ്രീ പ്രവര്‍ത്തകരുടെ ഭവന വായ്പകള്‍ എഴുതി തള്ളുമെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. ഭവനശ്രീ വഴിയെടുത്ത 12 കോടി രൂപയുടെ വായ്പകളാണ് എഴുതി തള്ളുന്നത്. എന്നാല്‍ ഭാവിയില്‍ ഭവനശ്രീ വായ്പകള്‍ എഴുതി തള്ളാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്വയം സംരംഭം തുടങ്ങുന്നതിനു 20ലക്ഷം രൂപയുടെ പലിശ രഹിത വായ്പ അനുവദിക്കുമെന്നും ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുടുംബശ്രീ പതിനഞ്ചാം വാര്‍ഷികത്തിന്റെ സമാപന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. കോഴിക്കോട് നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.