Skip to main content

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രോസിക്യൂഷനെ വിചാരണ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സാക്ഷികള്‍ തുടര്‍ച്ചയായി  കൂറുമാറുന്ന പശ്ചാത്തലത്തിലാണ് പ്രത്യേക കോടതി ജഡ്ജി ആര്‍. നാരായണ പിഷാരടിയുടെ വിമര്‍ശനം. പ്രോസിക്യൂഷന്റെ ചോദ്യങ്ങള്‍ കൃത്യമല്ലെന്നും പ്രോസിക്യൂഷന്‍ ചെയ്യേണ്ട കാര്യങ്ങള്‍ രണ്ടു ദിവസമായി താനാണ് ചെയ്യുന്നതെന്നും കോടതി പറഞ്ഞു.

 

ശനിയാഴ്ച നാല് പ്രോസിക്യൂഷന്‍ സാക്ഷികളാണ് കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറുന്നവരുടെ എണ്ണം ഒന്‍പതായി. കൂറുമാറിയേക്കാം എന്ന സംശയത്താല്‍ ഒരു സാക്ഷിയെ വിചാരണ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ടി.പി. ചന്ദ്രശേഖരന്റെ പാര്‍ട്ടിയായ ആര്‍.എം.പിയുടെ നേതാവു കൂടിയായ പി. കുമാരന്‍ കുട്ടിയാണ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍.