Skip to main content
ന്യൂഡല്‍ഹി

maiyappanഐ.പി.എല്‍ ആറാം സീസണ്‍ മത്സരങ്ങളില്‍ വിന്ദു ധാരാസിംഗുമായി ചേര്‍ന്ന് സൗഹൃദ വാതുവെപ്പ് നടത്തിയതായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ ടീം അധികൃതരിലൊരാളായ ഗുരുനാഥ് മെയ്യപ്പന്‍. വാതുവെപ്പ് കേസില്‍ അറസ്റ്റിലായ മെയ്യപ്പന്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ നടത്തിയ ചോദ്യം ചെയ്യലിലാണു കുറ്റസമ്മതം നടത്തിയത്.

 


മെയ്യപ്പന്‍റെ പങ്കിനെ കുറിച്ച്‌ അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്‌റ്റിസ്‌ മുകുള്‍ മുദ്‌ഗല്‍ കമ്മിറ്റിയും മെയ്യപ്പന്‍ കുറ്റക്കാരനാണെന്നു സൂചിപ്പിച്ചിരുന്നു. മെയ്യപ്പന്‍ വിന്ദു ധാരാസിംഗിലൂടെ വാതുവെയ്‌പ്പ്‌ നടത്തിയതു കൂടാതെ ടീമിനെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നതായും വ്യക്‌തമായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നത് ബി.സി.സി.ഐ അദ്ധ്യക്ഷന്‍ എന്‍. ശ്രീനിവാസനും അദ്ദേഹത്തിന്‍റെ മരുമകനായ മെയ്യപ്പനും തിരിച്ചടിയായി.

 


മെയ്യപ്പന്‍റെ കുറ്റസമ്മതം ടീം ഉടമസ്ഥതയെ സംബന്ധിച്ചു നിലനില്‍ക്കുന്ന ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. മെയ്യപ്പനെതിരെ ആരോപണം വന്നതോടെ മെയ്യപ്പന്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ടീം ഉടമസ്ഥതയില്‍ പങ്കില്ലെന്നുമായിരുന്നു ടീം ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. മെയ്യപ്പന്‍െറ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് ടീമില്‍ വ്യക്തമായ സ്വാധീനമുള്ളതായി കാണിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു