യു.ഡി.എഫ് വിട്ട് സ്വതന്ത്രമായി നില്‍ക്കുമെന്ന് ജെ.എസ്.എസ് നേതാവ് കെ.ആർ ഗൗരിയമ്മ. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ തന്നെ ഇടതുപക്ഷം ക്ഷണിച്ചുവെന്ന മുൻ പ്രസ്താവന ജെ.എസ്.എസ് പ്രസിഡന്‍റ് കെ.ആർ ഗൗരിയമ്മ തിരുത്തി.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാനല്ല, സി.പി.ഐ.എമ്മിലേക്ക് മടങ്ങിച്ചെല്ലാനാണ് ക്ഷണിച്ചതെന്ന് ഗൗരിയമ്മ പറഞ്ഞു. പാർട്ടിയിൽ ആലോചിച്ച ശേഷം മറുപടി നൽകാമെന്നാണ് അന്നു താൻ പറഞ്ഞത്. ഇതു സംബന്ധിച്ച് താൻ നടത്തിയ പ്രസ്താവനയെ മാദ്ധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു എന്നും ഗൗരിയമ്മ പറഞ്ഞു.
യു.ഡി.എഫ് വിടുന്നതിനെ കുറിച്ചാണ് പാർട്ടിയിലെ പ്രധാന ചർച്ച. എന്നാൽ സി.പി.ഐ.എമ്മിൽ ചേരുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. മുന്നണിയിൽ നിന്ന് ജെ.എസ്.എസിന് അവഗണനയാണ് ലഭിക്കുന്നതെന്നും ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെ ഗൗരിയമ്മ പറഞ്ഞു. പാര്‍ട്ടിയില്‍ പിളര്‍പ്പില്ല. അച്ചടക്ക നടപടിയുടെ പേരില്‍ ചിലരെ പുറത്താക്കുകയാണ് ചെയ്തതതെന്നും ഗൗരിയമ്മ അറിയിച്ചു.