ചൈനയിലെ 78,000 കോടിയുടെ വിമാനത്താവളം 2019തില്‍

Gint Staff
Thu, 19-10-2017 04:45:04 PM ;
Beijing

CHINA-AIRPORT

ബെയ്ജിംഗിലെ പുതിയ വിമാനത്താവളത്തിന്റെ നിര്‍മ്മാണം 2019തില്‍ പൂര്‍ത്തിയാക്കുമെന്ന് ചൈന. 78000 കോടി രൂപമുടക്കിയാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്, നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായി ഇത് മാറും.

 

47 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള വിമാനത്താവളത്തില്‍ ഒരു വര്‍ഷം പരമാവധി പത്ത് കോടിയാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ തുടക്കത്തില്‍ നാലരക്കോടി യാത്രക്കാരെയാണ് വിമാമത്താവളത്തില്‍ പ്രതീക്ഷിക്കുന്നത്.  

 

Tags: