Skip to main content
Delhi

varun-gandhi

രോഹിഗ്യന്‍ അഭയാര്‍ത്ഥികളെ മ്യാന്‍മാറിലേക്ക് തിരിച്ചക്കയണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് ബി.ജെ.പി എം പി വരുണ്‍ ഗാന്ധി. ഒരു ഹിന്ദി ദിനപത്രത്തില്‍ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച ലേഖത്തിലൂടെയാണ് വരുണ്‍ ഗാന്ധി രോഹിഗ്യന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് വ്യക്തമാക്കിയത്.

 

അഭയം ചോദിച്ചു വരുന്നവരെ സംരക്ഷിക്കുന്ന ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ച് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും, രാജ്യ സുരക്ഷക്കുവേണ്ട പരിശോധനകള്‍ നടത്തി രോഹിഗ്യകള്‍ക്ക് അഭയം നല്‍കണമെന്നുമാണ് വരുണ്‍ ഗാന്ധി ലേഖനത്തിലൂടെ പറഞ്ഞിരിക്കുന്നത്.

 

മ്യാന്‍മാറിലെ കലാപത്തെത്തുടര്‍ന്ന് നാല് ലക്ഷത്തോളം വരുന്ന രോഹിഗ്യകളാണ് ഇന്ത്യയിലേക്ക് കുടിയേറിയിരിക്കുന്നത്. ഇവരെ മ്യാന്‍മാറിലേക്ക് തിരിച്ചയക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിന്നു. ഇതിനെതിരെയാണ് വരുണ്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.