ഇന്ത്യയെ പ്രതിരോധിക്കാനുതകുന്ന ഹ്രസ്വദൂര ആണവായുധങ്ങളള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനനമന്ത്രി ഷാഹിദ് ഖാഘാന്‍ അബ്ബാസി. ഇന്ത്യ വികസിപ്പിച്ച കോള്‍ഡ് സ്റ്റാര്‍ട്ട് തന്ത്രത്തെ (ശീതയുദ്ധ സിദ്ധാന്തം) പ്രതിരോധിക്കുന്നതിനാണ് ഹ്രസ്വ ദൂര ആണവായുധങ്ങള്‍ വികസിപ്പിച്ചതെന്നും തങ്ങളുടെ ഹ്രസ്വദൂര മിസൈല്‍ സുരക്ഷിതവും കരുത്തുറ്റതുമാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
മിസൈല്‍ സുരക്ഷിതമാണെന്ന സമ്മതപത്രം പാകിസ്താന്‍ ന്യൂക്ലിയര്‍ കമാന്റ് അതോറിറ്റി നല്‍കിയിട്ടുണ്ടെന്നും ഈ സംവിധാനം വളരെ സുരക്ഷിതമാണെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നും അബ്ബാസി പറഞ്ഞു. പാക്കിസ്ഥാനിലെ ആണവായുധ പദ്ധതികള്‍ സംബന്ധിച്ച് സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്ന അതോറിറ്റിയാണ് ന്യൂക്ലിയര്‍ കമാന്റ് അതോറിറ്റി (എന്‍.സി.എ).
50 വര്‍ഷമായി ആണവായുധങ്ങള്‍ ഞങ്ങള്‍ സംരക്ഷിച്ച് പോരുന്നു ഇനിയും അത് തുടരുമെന്നും അബ്ബാസി പറഞ്ഞു. ഫോറിന്‍ റിലേഷന്‍സ് കൗണ്‍സിലില്‍ ഉയര്‍ന്ന ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു അബ്ബാസിയുടെ പ്രതികരണം.

