റോഹിന്‍ഗ്യന്‍ വിഷയത്തില്‍ അന്താരാഷ്ട്ര വിചാരണയെ ഭയക്കുന്നില്ലെന്ന് മ്യാന്‍മര്‍ നേതാവ് ആങ് സാങ് സൂചി. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും,എല്ലാവര്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ടെന്നും അവര്‍ പറഞ്ഞു.അക്രമങ്ങള്‍ക്കിരയായി പലര്‍ക്കും നാട് വിട്ട് പോകേണ്ടി വന്നതില്‍ ദുഖമുണ്ട്. റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ രാജ്യത്തു നിന്ന് പലായനം ചെയ്യുന്നതിനുളള കാരണമെന്തെന്ന് അന്വേഷിക്കുമെന്നും സൂചി പറഞ്ഞു.
സൈനികരുടെ അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് രാജ്യത്തുനിന്നും പലായനം ചെയ്യേണ്ടിവന്ന നാല് ലക്ഷത്തിലേറെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് രാജ്യത്തേക്ക് തിരിച്ചകെ വരാന്‍ സാഹചര്യമൊരുക്കുമെന്ന് സൂചി ഉറപ്പുനല്‍കുകയും ചെയ്തു. റോഹിന്‍ഗ്യന്‍ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായതിനുശേഷം ഇതാദ്യമായാണ് സൂചി പ്രതികരിക്കുന്നത്. രോഹിഗ്യന്‍ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ മ്യാന്‍മാറിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

