പാക് അധീന കശ്മീരിൽ നിയന്ത്രണ രേഖയിലെ ഭീകര ക്യാമ്പുകളില്‍ ബുധനാഴ്ച രാത്രി ഇന്ത്യ മിന്നലാക്രമണം നടത്തി. ഭീകരരെ വധിക്കുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തെന്ന് മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ രണ്‍ബീര്‍ സിങ്ങ് വെളിപ്പെടുത്തി.
ഇന്ത്യ അതിർത്തി കടന്ന് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച പാകിസ്ഥാൻ സൈന്യം രണ്ട് സൈനികർ കൊല്ലപ്പെട്ടതായും അറിയിച്ചു. എന്നാൽ മിന്നലാക്രമണമാണ് നടത്തിയതെന്ന ഇന്ത്യയുടെ അവകാശവാദം തള്ളിയ പാക് സൈന്യം പ്രത്യാക്രമണം നടത്തിയതായും കൂട്ടിച്ചേർത്തു.
സൈനിക നടപടിക്ക് പിന്നാലെ ഗുജറാത്ത് മുതല്‍ ജമ്മു വരെ നീണ്ടുകിടക്കുന്ന ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ബി.എസ്.എഫ് സുരക്ഷ ശക്തമാക്കി. അവധിയില്‍ പോയ മുഴുവന്‍ ജവാന്‍മാരോടും എത്രയും പെട്ടെന്ന് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ബിഎസ്എഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
പഠാന്‍കോട്ടിലെ ആശുപത്രികളില്‍ എമര്‍ജന്‍സി വാര്‍ഡുകള്‍ പ്രവര്‍ത്തസജ്ജമാക്കിയിട്ടുണ്ട്. പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. ഈ ചുറ്റളവിലുള്ള സ്‌കൂളുകള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അവധി പ്രഖ്യാപിച്ചു. ജമ്മു-കശ്മീരിലെ അതിര്‍ത്തി മേഖലകളിലും ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
