Skip to main content

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ്‌ യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറി. ലോകത്തെ ഏറ്റവും ചെറുതും ലഘുവും ആയ സൂപ്പര്‍സോണിക് ഫൈറ്റര്‍ ആയി വിശേഷിപ്പിക്കപ്പെടുന്ന ഒറ്റ എഞ്ചിന്‍ വിമാനമാണ് തേജസ്‌. രണ്ടെണ്ണമാണ് സേനയ്ക്ക് കൈമാറിയിരിക്കുന്നത്.

 

33 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സ് ലിമിറ്റഡ് വികസിപ്പിച്ച വിമാനം സേനയുടെ ഭാഗമാകുന്നത്. അതേസമയം, എഞ്ചിന്‍ അടക്കം വിമാനത്തിന്റെ പല ഭാഗങ്ങളും ഇറക്കുമതി ചെയ്ത വസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

 

ഫ്ലൈയിംഗ് ഡാഗേഴ്സ് എന്ന തേജസ്‌ സ്ഖ്വാഡ്രണിലേക്ക് ഈ സാമ്പത്തിക വര്‍ഷം ആര് വിമാനങ്ങള്‍ കൂടി അണി ചേരുമെന്നാണ് കരുതപ്പെടുന്നത്. 2011-ല്‍ തേജസ്‌ സേനയുടെ ഭാഗമാകുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.    

Tags