Skip to main content
ന്യൂഡല്‍ഹി

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് രാജിവച്ചു. രാജി വെക്കുന്നതിന് മുന്നോടിയായി രാവിലെ മന്ത്രിസഭായോഗം ചേര്‍ന്നു. മന്‍മോഹന്‍ സിങ്ങ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.12-ന് രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയെ സന്ദര്‍ശിച്ച്‌ രാജിക്കത്ത്‌ നല്‍കി. രാഷ്‌ട്രപതി രാജിക്ക് അംഗീകാരം നല്‍കിയതോടെ പ്രധാനമന്ത്രി പദത്തില്‍ മന്‍മോഹന്‍ സിങ്ങിന്റെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തിയായി.

 

ഈ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍‌വിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. ഒരു സംസ്ഥാനത്തും രണ്ടക്കം കടക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. കോണ്‍ഗ്രസിനും യു.പി.എയ്ക്കും ഏറ്റ പരാജയം ഏറെ ചിന്തിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഇന്നലെ വ്യക്തമാക്കിയിരുന്നു.