Skip to main content
ന്യൂഡല്‍ഹി

exit polls kerala

 

പതിനാറാമത് ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒന്‍പത് ഘട്ടമായി നടന്ന വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ പുറത്തുവിട്ട എക്സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് പ്രവചിക്കുന്നു. ശരാശരി 260 സീറ്റ് എന്‍.ഡി.എയ്ക്ക് ലഭിക്കുമെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. വ്യത്യസ്ത പ്രവചനങ്ങള്‍ അനുസരിച്ച് സഖ്യത്തിന് ഏറ്റവും കൂടുതല്‍ 289 സീറ്റുവരെയും ഏറ്റവും കുറവ് 249 സീറ്റുവരെയും ലഭിക്കാം.

 

ഭരണകക്ഷിയായ യു.പി.എ 150 സീറ്റില്‍ അധികം നേടില്ലെന്നാണ് പ്രവചനങ്ങള്‍. യു.പിയിലും ബീഹാറിലും ബി.ജെ.പി വന്‍ നേട്ടമുണ്ടാക്കും. കേരളം, കര്‍ണ്ണാടകം, ആസാം എന്നിവടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് മുന്നിലെത്താന്‍ കഴിയുക. പഞ്ചാബിലും കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയേക്കും.

 

എല്ലാ സര്‍വേകളും കേരളത്തില്‍ യു.ഡി.എഫിന് വ്യക്തമായ മുന്‍തൂക്കം നല്‍കുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് 11-14 സീറ്റ് നേടിയേക്കുമെന്ന് ഐ.ബി.എന്‍ - സി.എസ്.ഡി.എസ് സര്‍വേ പ്രവചിക്കുന്നു. എല്‍.ഡി.എഫിന് 6-9 സീറ്റുകളാണ് സര്‍വേ നല്‍കുന്നത്. എ.ബി.പി നീല്‍സന്‍ സര്‍വേയില്‍ യു.ഡി.എഫിന് 9 സീറ്റും എല്‍.ഡി.എഫിന് 8 സീറ്റുമാണ് പ്രവചനം. ബി.ജെ.പിയ്ക്ക് ഒരു സീറ്റ് ലഭിക്കുമെന്നും സര്‍വേ പ്രവചിച്ചിട്ടുണ്ട്. ടൈംസ് നൌ-ഒ.ആര്‍.ജിഒ സര്‍വേയില്‍ യു.ഡി.എഫിന് 18 സീറ്റും എല്‍.ഡി.എഫിന് രണ്ട് സീറ്റുമാണ് പ്രവചനം. ഇന്ത്യ ടുഡെ-സിവോട്ടര്‍ സര്‍വേ യു.ഡി.എഫിന് 13-17 സീറ്റുകളും എല്‍.ഡി.എഫിന് 4-6 സീറ്റുകളും ആണ് പ്രവചിക്കുന്നത്.