Skip to main content
ന്യൂഡൽഹി

പ്രകൃതിവാതക വില വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തെകുറിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയും നിലപാട് വ്യക്തമാക്കണമെന്ന് കേജ്‌രിവാൾ. രാഹുലും മോഡിയും മുകേഷ് അംബാനിയുടെ ഏജന്ടുമാരായിരിക്കുമ്പോള്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് എ.എ.പിയും അംബാനിയും തമ്മിലുള്ള ഏറ്റുമുട്ടലാവുമോയെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ട്വിറ്ററിലൂടെ ചോദിച്ചു.

 

പ്രകൃതിവാതക വില വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തെകുറിച്ച് നരേന്ദ്ര മോഡി നിലപാട് വ്യക്തമാക്കണമെന്നും കേജ്‌രിവാൾ ആവശ്യപ്പെട്ടു. ബി.ജെ.പിക്ക് മുകേഷ് അംബാനിയുമായും അദാനി ഗ്രൂപ്പുമായുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

പ്രകൃതിവാതക വില കൂട്ടിയതില്‍ രാഹുല്‍ ഗാന്ധിക്ക് എന്താണ് പറായനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും കേജ്‌രിവാൾ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി എ.എ.പിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ഡല്‍ഹിയില്‍ തുടരുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപടുകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.