Skip to main content
വാഷിംഗ്‌ടണ്‍

narendra modiഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയ കോടതി വിധി മോഡിയ്ക്ക് വിസ നല്‍കുന്ന കാര്യത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടാക്കില്ലെന്ന് യു.എസ്. മോഡി വിസയ്ക്ക് അപേക്ഷ നല്‍കിയാല്‍ യു.എസ് നിയമങ്ങള്‍ക്ക് അനുസരിച്ചുള്ള പരിശോധനയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും യു.എസ് വിദേശകാര്യ വകുപ്പ് അറിയിച്ചു.

 

2002-ലെ കലാപത്തില്‍ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ മോഡിയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെതിരെ നല്‍കിയ പ്രതിഷേധ ഹര്‍ജിയാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ കോടതി തള്ളിയത്. കൂട്ടക്കൊലയുടെ ഇരകളില്‍ ഒരാളായിരുന്ന മുന്‍ കോണ്‍ഗ്രസ് എം.പി എഹ്സാന്‍ ജഫ്രിയുടെ വിധവ സകിയ ജഫ്രിയാണ് ഹര്‍ജി നല്‍കിയത്. വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സകിയ ജഫ്രി അറിയിച്ചിട്ടുണ്ട്.

 

കലാപത്തെ തുടര്‍ന്ന്‍ യു.എസ് മോഡിയ്ക്ക് 2005-ല്‍ നയതന്ത്ര വിസ നിഷേധിച്ചിരുന്നു. മതസ്വാതന്ത്ര്യത്തിന്റെ ലംഘനത്തിന് ഉത്തരവാദികളായ വിദേശ സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് വിസ നിഷേധിക്കുന്ന നിയമം അനുസരിച്ചായിരുന്നു യു.എസ്സിന്റെ നടപടി.