ന്യൂഡല്‍ഹി
കാശ്മീര്‍ അതിര്‍ത്തിയിലുണ്ടാവുന്ന വെടി നിര്‍ത്തല്‍ ലംഘനത്തിന് പാകിസ്താന്‍ സൈന്യത്തിന്റെ പിന്തുണയുണ്ടെന്നു കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി. വെടിനിര്‍ത്തല്‍ ലംഘനം ആശങ്കാജനകമാണെന്നും ഇതിനോടൊപ്പം നുഴഞ്ഞുകയറ്റവും വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ആന്റണി വ്യക്തമാക്കി.
പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും അയല്‍ രാജ്യങ്ങളുമായുള്ള ബന്ധമാണ് ഏതൊരു രാജ്യത്തിന്റെയും വികസനത്തിന്റെ അടിസ്ഥാനഘടകമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനുമായുള്ള സന്ധിസംഭാഷണം തുടരണമെന്നും ആന്റണി പറഞ്ഞു.
ഈ വര്‍ഷം 130-ലധികം തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇന്ത്യാ-പാക് അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്താന്‍ സ്വദേശികളായ മൂന്ന് പേരെ ബി.എസ്.എഫ്. ജവാന്മാര്‍ വധിച്ചത്.